മലപ്പുറം
: കെ ആലിക്കുട്ടി മുസ്‌ല്യാരുടെ വിയോഗത്തെ തുടർന്ന് സമസ്തയുടെ അടുത്ത ജനറൽ സെക്രട്ടറി ആരാകുമെന്ന് സുന്നി കേരളം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
കേരളത്തിലെ ഏറ്റവും വലിയ ഇസ്ലാമിക സംഘടന എന്ന നിലയിൽ സമസ്തയുടെ നേതൃത്വത്തിലെത്തുന്ന വ്യക്തി ആരായിരിക്കും എന്നത് മത, രാഷ്ട്രീയ രംഗത്ത് പ്രാധാന്യമുള്ള കാര്യമാണ്. അന്തരിച്ച ആലിക്കുട്ടി മുസ്ലിയാർ കേരളത്തിലും പുറത്തും അന്താരാഷ്ട്ര തലങ്ങളിലും വൈജ്ഞാനീയ മേഖലകളിൽ ശോഭിച്ച വ്യക്തിത്വത്തിനുടമയായിരുന്നു. അത്തരത്തിലുള്ള ധാരാളം പണ്ഡിതന്മാർ സമസ്ത മുശാവറയിൽ നിലവിലുണ്ട്. വൈജ്ഞാനികരംഗത്തും സംഘാടനാ രംഗത്തും ആഗോളതരത്തിലുമെല്ലാം ഇടപെടലുകൾ നടത്താൻ യോഗ്യനായ ഏറ്റവും അനുയോജ്യനായ വ്യക്തി എന്ന നിലയിൽ ആദർശേരി ഹംസക്കുട്ടി മുസ്ലിയാരുടെ പേരാണ് ഉയർന്നു കേൾക്കുന്നത്. യുഎഇയിൽ ദീർഘകാലം ഖത്തീമ്പായി സേവനമനുഷ്ഠിച്ച അദ്ദേഹം ആഗോള പണ്ഡിതന്മാർക്കിടയിൽ വിപുലമായ ബന്ധങ്ങളുളള വ്യക്തിയാണ് താനും. അദ്ദേഹത്തിന്റെ നേതൃ പാടവത്തിൻ്റെ തെളിവായാണ് വളാഞ്ചേരി മർക്കസ് സ്ഥാപനങ്ങൾ വിലയിരുത്തപ്പെടുന്നത്. സമസ്തയുടെ പിളർപിന് മുമ്പും ശേഷവും ധാരാളം സുന്നി സ്ഥാപനങ്ങൾ വളർത്തുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് ചെറുതല്ല. പാണക്കാട് കുടുംബവുമായി സുദൃഢ ബന്ധം നിലനിർത്തുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. സമസ്തയിലെ ലീഗ് അനുകൂലികൾക്കും പ്രതികൂലികൾക്കും ഒരുപോലെ സ്വീകാര്യനായ വ്യക്തികൂടിയാണ് ഹംസ കുട്ടി മുസ്‌ല്യാർ. കാന്തപുരം വിഭാഗത്തിനും അദ്ദേഹത്തോട് അടുപ്പമുണ്ട്.
പൊട്ടച്ചിറ അൻവരിയ്യയുടെ പ്രിൻസിപ്പലായി അദ്ദേഹം സേവനമനുഷ്ഠിക്കുന്നുണ്ട്. തൻ്റെ അറബി രചനയുടെ അവതാരിക എഴുതിയത് യു എ ഇ പ്രസിഡൻ്റിൻ്റെ മതകാര്യ ഉപദേഷ്ടാവാണ്. ഹദീസ് ഗോളശാസ്ത്രം കർമശാസ്ത്രം തുടങ്ങിയ വൈജ്ഞാനിക മേഖലകളിൽ വലിയ പ്രാഗത്ഭ്യമുള്ള വ്യക്തിത്വമാണ് അദ്ദേഹം. തിബ്ബുന്നബവിയിൽ ഹംസക്കുട്ടി മുസ്ലിയാര്‍ക്ക് ഡോക്ടറേറ്റുമുണ്ട്.വളാഞ്ചേരി മര്‍ക്കസുത്തര്‍ബിയ്യത്തുല്‍ ഇസ്ലാമിയ്യ ജനറല്‍ സെക്രട്ടറി,പൊട്ടച്ചിറ അന്‍വരിയ്യ അറബിക് കോളജ് പ്രിന്‍സിപ്പാള്‍,സമസ്ത കേരളാ ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡ് മെംബര്‍,സമസ്ത പ്രവാസി സെല്‍ ചെയര്‍മാന്‍ തുടങ്ങി മേഖലയില്‍ സേവനം ചെയ്തുവരുന്ന അദ്ദേഹം സമസ്ത യുടെ മുഖച്ഛായ മാറ്റാൻ കെൽപ്പുള്ള പണ്ഡിതനാണ്.
ദീർഘ ദൃഷ്ടിയും മതവിജ്ഞാനീയങ്ങളിലെ അഗാധമായ അറിവും ഭാഷാപരിജ്ഞാനവും അറബ് ലോകത്തെ ബന്ധങ്ങളും അദ്ദേഹത്തിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുമായി സുതാര്യമായ വ്യക്തി ബന്ധം കാത്തുസൂക്ഷിക്കുന്ന അദ്ദേഹം പുതിയ ജനറൽ സെക്രട്ടറി ആയേക്കും എന്നുതന്നെയാണ് വിലയിരുത്തൽ.

Comments
Post a Comment