മാഡ്രിഡ്: മൂന്നര നൂറ്റാണ്ട് മുമ്പാണ് ആഫ്രിക്കൻ തീരത്തെ സെവുറ്റ സ്പെയിനിന്റെ ഭാഗമാകുന്നത്. ഏകദേശം അഞ്ചേക്കാൽ നൂറ്റാണ്ട് മുമ്പാണ് മെലീലയും സ്പെയിനിന്റെ ഭാഗമായത്.വടക്കൻ ആഫ്രിക്കൻ വൻകരയിൽ ഉൾപെട്ടതാണെങ്കിലും രണ്ട് പ്രദേശങ്ങളും യൂറോപ്യൻ യൂണിയന്റെ ഭാഗമാണ്. അതായത് കരമാർഗ്ഗം അതിർത്തി ഇല്ലെങ്കിലും ഈപ്രദേശം സ്പെയിനിൽ പെട്ടതാണ്. മെലീല 1497-ലും സെവുറ്റ 1668-ലുമാണ് ഔദ്യോഗികമായി സ്പെയിനിന്റെ ഭാഗമായി മാറിയത്.
മെലീല (Melilla)
സ്പാനിഷ് കത്തോലിക്കാ രാജാക്കന്മാരുടെ നിർദ്ദേശപ്രകാരം പെഡ്രോ ഡി എസ്റ്റോപ്പിനാൻ എന്ന കമാൻഡറുടെ നേതൃത്വത്തിൽ സ്പെയിൻ ഈ പ്രദേശം പിടിച്ചെടുക്കുകയായിരുന്നു. ആഫ്രിക്കയിൽ ന്നുള്ള അടിമ വ്യാപാരം ഇതുവഴിനടന്നു.
സെവുറ്റ (Ceuta)
1415 ൽ ആദ്യം പോർച്ചുഗീസുകാരാണ് ആണ് സെവുറ്റ കീഴടക്കിയത്. 1580-ൽ പോർച്ചുഗലും സ്പെയിനും ഒരുമിച്ച് ഒരൊറ്റ ഭരണത്തിൻ കീഴിലായപ്പോൾ (ഇബേരിയൻ യൂണിയൻ) സെവുറ്റ സ്പെയിനിന്റെ നിയന്ത്രണത്തിലായി.
1668 ജനുവരി 1-ന് 'ലിസ്ബൺ ഉടമ്പടി' പ്രകാരം പോർച്ചുഗൽ ഈ പ്രദേശം ഔദ്യോഗികമായി സ്പെയിനിന് കൈമാറി.
സ്വയംഭരണ പ്രദേശം
സെവുറ്റയും മെലീലയും സ്പെയിനിന്റെ പ്രത്യേക സ്വയംഭരണ നഗരങ്ങളാണ് (Autonomous Cities).അതുകൊണ്ടുതന്നെ ഇവ ആഫ്രിക്കൻ ഭൂഖണ്ഡത്തിലാണെങ്കിലും യൂറോപ്യൻ യൂണിയന്റെ ഭാഗമാണ്. സ്പാനിഷ് പാർലമെന്റിലേക്ക് ഇരു നഗരങ്ങളിൽ നിന്നും പ്രതിനിധികളെ തിരഞ്ഞെടുക്കുന്നു.
സ്പെയിനിലെ പോലെ ഇവിടെയും ഔദ്യോഗിക കറൻസി യൂറോ തന്നെയാണ്.
മൊറോക്കോയുടെ അവകാശ വാദം
ഈ രണ്ട് നഗരങ്ങളും തങ്ങളുടേതാണെന്ന് മൊറോക്കോ കാലങ്ങളായി അവകാശപ്പെടുന്നുണ്ട്. സ്പെയിൻ ഇവ കൈവശം വെച്ചിരിക്കുന്നത് തങ്ങളുടെ അഖണ്ഡതയ്ക്ക് എതിരാണെന്നാണ് മൊറോക്കോയുടെ വാദം. 15-ാം നൂറ്റാണ്ട് മുതൽ ഇവ സ്പെയിനിന്റെ ഭാഗമാണെന്ന് അവർ വാദിക്കുന്നു.അതായത് മൊറോക്കോ എന്ന രാജ്യം രൂപപ്പെടുന്നതിന് മുൻപുതന്നെ. ആഫ്രിക്കയിൽ നിന്നും യൂറോപ്പിലേക്ക് കടക്കാനുള്ള പ്രധാന വഴികളായതിനാൽ വലിയ അതിർത്തി മതിലുകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.ഈ അതിർത്തി മതിലുകൾ വഴി യൂറോപ്പിലേക്ക് കടക്കാൻ അഭയാർത്ഥികൾ നിരന്തരം ശ്രമിക്കാറുമുണ്ട്.
#Ceuta #Melilla #morocco #spain

Comments
Post a Comment